പന്തളം : (www.truevisionnews.com) നഗരസഭ രണ്ടാം വാർഡിൽ മുടിയൂർക്കോണം രമ്യാ ഭവനിൽ (ദൈവത്തും വീട്) യശോധരന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് തിങ്കളാഴ്ച മുതൽ നിറം മാറ്റം.

രാവിലെ വെള്ളം കോരിയപ്പോൾ ചുണ്ണാമ്പു കലക്കിയതുപോലെയുള്ള വെള്ളം കണ്ടാണ് ശ്രദ്ധിച്ചത്.
തുടർന്ന് ആശ വർക്കറെയും ഫാമിലി ഹെൽത്ത് സെൻററിലും പന്തളം നഗരസഭയിലും വീട്ടുടമ വിവരമറിയിക്കുകയായിരുന്നു. വെള്ളം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discoloration of well water in Panthalat house
