തിരുവനന്തപുരം: (truevisionnews.com) എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവിനെ നിയമിച്ചു. 1997 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് എറണാകുളം ഐ.ജി, കേരള ബിവറേജസ് കോർപറേഷൻ എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒപ്പം 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയിട്ടുണ്ട്. ആൾവാർ സ്വദേശിയായ ഇദ്ദേഹം സി.ബി.ഐയില്‍ സേവനം ചെയ്യവേ അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ അഴിമതി, സമാജ് വാദി പാർട്ടി തലവനായ മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത്കേസ് എന്നീ സുപ്രധാന കേസുകൾ അന്വേഷിച്ചിട്ടുള്ളത് മഹിപാൽ യാദവാണ് . 2018 മുതൽ ബി.എസ്.എഫ് ഐ.ജിയായി സേവനം ചെയ്യുകയായിരുന്നു.
ADGP Mahipal Yadav takes charge as the new Commissioner of Excise Department