കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി. എരഞ്ഞിക്കൽ ഗവ. എൽ.പി സ്‌കൂളിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ടയർപൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ്സ്കൂളിനോട് ചേർന്ന കുട്ടികളുടെ പാർക്കിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സ്കൂളിന്‍റെ ഗേറ്റ് അടക്കം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.
The private bus went out of control and rammed into the school wall