തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
Jun 5, 2023 03:44 PM | By Nourin Minara KM

തിരുവനന്തപുരം: (www.truevisionnews.com)അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മേയ് മാസത്തിൽ 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശഥമാനം വർധനയാണ് രേഖപ്പെടുത്തിയത്.പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11879 ആയി. മേയ് 25ന് 12939 പേരാണ് യാത്ര ചെയ്തത്. ഇതും സമീപകാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. പ്രതിദിന സർവീസുകളുടെ എണ്ണം ശരാശരി 80 ന് അടുത്തെത്തി. മേയിൽ 2337 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴി യാത്ര ചെയ്തു.

വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 151 ആയും വർധിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിച്ചത്തോടെ നിരക്ക് കുറയുകയും വിദേശരാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി എളുപ്പമാകുകയും ചെയ്തു.

യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് സുരക്ഷാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകാനുള്ള ബി.ആർ കോഡ് സ്കാനറുകൾ ടെർമിനലുകളുടെ പ്രവേശനം കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എയർപോർട്ടുകളിൽ ആദ്യമായി ഇ-ഗേറ്റ് സംവിധാനവും തിരുവനന്തപുരത്ത് പ്രവർത്തന സജ്ജമായി.

Thiruvananthapuram Airport sees a record increase in the number of passengers

Next TV

Related Stories
#privatebus | കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു

Oct 3, 2023 01:27 PM

#privatebus | കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു

പരിമഠം മുതൽ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളിൽ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങൾ...

Read More >>
#riverwaterlevelrising  | നദികളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Oct 3, 2023 01:18 PM

#riverwaterlevelrising | നദികളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ വ്യക്തമാക്കി....

Read More >>
#KSudhakaran | 'കോടിയേരിയുടെ തലസ്ഥാനത്തെ പൊതുദർശനം പിണറായി അട്ടിമറിച്ചു' -കെ സുധാകരന്‍

Oct 3, 2023 01:12 PM

#KSudhakaran | 'കോടിയേരിയുടെ തലസ്ഥാനത്തെ പൊതുദർശനം പിണറായി അട്ടിമറിച്ചു' -കെ സുധാകരന്‍

2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു...

Read More >>
#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും

Oct 3, 2023 01:10 PM

#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും

രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ...

Read More >>
#missingcase | കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ല

Oct 3, 2023 12:53 PM

#missingcase | കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ല

ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് ആണ് സുഹൃത്തുക്കളോട്...

Read More >>
Top Stories