എറണാകുളം: (www.truevisionnews.com)പൊറോട്ടയ്ക്ക് ഗ്രേവി നൽകിയില്ലെന്ന പേരിൽ ആലുവയിൽ ഹോട്ടൽ ഉടമയെ വാളുകൊണ്ട് വെട്ടാൻ ശ്രമം. ആലുവ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള സാഗർ ഹോട്ടൽ ഉടമ സഫീറിന്റെ പരാതിയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
രാത്രി പൊറോട്ട വാങ്ങി പോവുകയും കുറച്ച കഴിഞ്ഞ് തിരിച്ചെത്തി ഗ്രേവി നൽകിയില്ലെന്ന് പറഞ്ഞ് ആക്രമണം നടത്തുകയുമായിരുന്നു. വെട്ടാൻ വാള് വീശുന്നതിനിടെ ഉടമ ഒഴിഞ്ഞ് മാറിയതിനാലാണ് രക്ഷപ്പെട്ടത്. ഹോട്ടൽ ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടുകയും പോലീസിൽ കൈമാറുകയുമായിരുന്നു.
Attempt to cut hotel owner with sword in Aluva