കോഴിക്കോട് കടലിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടലിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി
Jun 5, 2023 01:33 AM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് കടലിൽ തിരയിൽപ്പെട്ട് വിദ്യാർത്ഥികളെ കാണാതായ സംഭവം, ഒരാളുടെ മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാമത്തെയാൾക്കായുള്ള തെരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തുടരുന്നു.

ശനിയാഴ്ച രാവിലെയാണ് ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ(18), ആദിൽ ഹസ്സൻ (16) എന്നിവരെ ബീച്ചിൽ കാണാതായത്. ഫുട്ബോൾ കളിക്കാനായാണ് കുട്ടികൾ ബീച്ചിലെത്തുന്നത്.

കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. തുടർന്ന് രണ്ട് പേരും തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.


Incident of missing students at Kozhikode beach; A dead body was found

Next TV

Related Stories
Top Stories










Entertainment News