ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ

ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ
Jun 4, 2023 11:29 PM | By Vyshnavy Rajan

എറണാകുളം : (www.truevisionnews.com) ക്രൈസ്തവ മതമേലധ്യക്ഷന്മാരുരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാർ ആൻഡ്രൂസ് താഴത്ത് സിബിസിഐ പ്രസിഡൻ്റ് കൂടിയാണ്. കൊച്ചിയിലായിരുന്നു കൂടിക്കാഴ്ച.

അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊച്ചിയിലെത്തിയത്. അമിത്ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തി.

വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.

Amit Shah met with Christian leaders

Next TV

Related Stories
#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ

Oct 3, 2023 12:26 PM

#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു....

Read More >>
#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി

Oct 3, 2023 12:14 PM

#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി

വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്....

Read More >>
#heavyrain | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Oct 3, 2023 12:10 PM

#heavyrain | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദത്തിന്റെ ഫലമായാണ്...

Read More >>
#Attemptmurdercase  |  വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന് ഹൈക്കോടതി

Oct 3, 2023 12:01 PM

#Attemptmurdercase | വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന് ഹൈക്കോടതി

വധശ്രമക്കേസ്; എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരന്‍ തന്നെയെന്ന്...

Read More >>
#goldrate | ആശ്വാസമായി വീണ്ടും സ്വർണവില; ഇന്ന് പവന് 480 രൂപ കുറഞ്ഞു

Oct 3, 2023 11:37 AM

#goldrate | ആശ്വാസമായി വീണ്ടും സ്വർണവില; ഇന്ന് പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ്...

Read More >>
Top Stories