പത്തനംതിട്ട: (truevisionnews.in) വാഹനാപകടത്തിൽ മരിച്ച ഡോക്ടറുടെ കുടുംബത്തിന് 53,79,953 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട എം.എ.സി.ടി കോടതി ഉത്തരവ് . തിരുവല്ല മാർത്തോമ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ബെഞ്ചമിൻ എബ്രഹാം (71) മരിച്ച കേസിൽ ജഡ്ജി എസ്. ശ്രീരാജാണ് ഉത്തരവിട്ടത്.

2018 മേയ് ഒന്നിന് തിരുവല്ല -ചെങ്ങന്നൂർ റോഡിൽ തുകലശ്ശേരി ജങ്ഷന് സമീപം സീബ്രാലൈൻ മുറിച്ചുകടക്കവെ മാരുതി ഒമ്നി വാൻ ഇടിച്ചാണ് ഡോക്ടർ മരിച്ചത്. വാഹനം ഇൻഷുർ ചെയ്തിരുന്ന നാഷനൽ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ഭാര്യ, റിട്ട. പ്രഫ. വത്സ എബ്രഹാമാണ് കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാര തുകയിൽ കോടതി ചെലവായി 2,29,900 രൂപയും പലിശയായി 14,55,333 രൂപയും ഉൾപ്പെടും. ഹരജിക്കാർക്ക് വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. അൻസു സാറ മാത്യു, അഡ്വ. ആരാധന വി. ജയിംസ് എന്നിവർ കോടതിയിൽ ഹാജരായി.
The incident in which the doctor died in a car accident; The court awarded 53 lakh compensation to the family
