ഏഴ് വയസുകാരനെതിരെ ദേഹോപദ്രവം; മദ്രസ അധ്യാപകനെതിരെ കേസ്

ഏഴ് വയസുകാരനെതിരെ ദേഹോപദ്രവം; മദ്രസ അധ്യാപകനെതിരെ കേസ്
Jun 3, 2023 10:44 PM | By Athira V

പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴ് വയസുകാരനെ ദേഹോപദ്രവം ഏല്പിച്ച മദ്രസ അധ്യാപകനെരെ കേസ്. മദ്രസ അദ്ധ്യാപകൻ ആയ ആയൂബ് മൗലവിക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസ് എടുത്തത്.

കുലശേഖരപതി സ്വദേശിയായ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ആണ് കേസ്. പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ തല ഡെസ്കിൽ ഇടിച്ചെന്നും കുട്ടിയെ അടിച്ചെന്നുമാണ് പരാതി. കഴിഞ്ഞ മാസം 23 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

Physical harm against a seven-year-old boy; Case against madrasa teacher

Next TV

Related Stories
Top Stories










Entertainment News