കൊല്ലത്ത് കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു

കൊല്ലത്ത് കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു
Jun 3, 2023 10:06 PM | By Susmitha Surendran

കൊല്ലം: ആയൂർ വഞ്ചിപ്പെട്ടിയിൽ കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു.

പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിനെ കണ്ട് ചീറിപ്പാഞ്ഞു, സ്കോർപ്പിയോ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്


തിരുവനന്തപുരം: വർക്കലയിൽ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ സ്കോർപ്പിയോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റി കല്ലുമലകുന്ന് വളവിൽ റോഡിന്റെ വശങ്ങളിലുള്ള ഉരുക്ക് റെയിൽ കൊണ്ടുള്ള വേലിയിൽ കേറി വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്.

ഒരു സ്കൂട്ടർ യാത്രക്കാരനെയും സ്കോർപിയോ ഇടിപ്പിച്ചു. കരവാരം തോട്ടയ്ക്കാട് സ്വദേശിയായ മുരളി (48), വർക്കല വെട്ടൂർ സ്വദേശി (26) നൈഫ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പൊലീസ് വാഹനത്തിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മുരളിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും നൈഫിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

A tanker lorry overturned after colliding with a car in Kollam

Next TV

Related Stories
Top Stories










Entertainment News