നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ
Jun 3, 2023 07:53 AM | By Vyshnavy Rajan

നാദാപുരം :(www.truevisionnews.com)  കോഴിക്കോട് നാദാപുരത്ത് വിമാന ടിക്കറ്റ് വ്യാജമായി നിർമ്മിച്ച തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരിങ്ങൽ സ്വദേശി പിടിയിൽ.

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇടപാടുകാർക്ക് വ്യാജ ടിക്കറ്റ് നൽകി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് ജിയാസ് തട്ടിപ്പ് നടത്തിയത്.

കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം രൂപ തട്ടി എന്ന ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. യൂണിമണി ഫിനാൻഷ്യൽ സർവീസിന്റെ നാദാപുരം ബ്രാഞ്ചിൽ നിന്ന് ടിക്കറ്റെടുത്ത 12 ഓളം ആളുകൾ തട്ടിപ്പിനിരയായിരുന്നു.

സ്ഥാപനത്തിൽ നിന്ന് ടിക്കറ്റ് എടുത്തവരിൽ ഒരാൾ വിമാനത്തിലെ പി എൻ ആർ നമ്പർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി തിരിച്ചറിയുന്നത്. ഇയാൾ ഉടനെ കമ്പനിയിൽ എത്തി പരാതി നൽകി.

കേസെടുത്തതറിഞ്ഞ പ്രതി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളെയാണ് നാദാപുരം പോലീസ് പിടികൂടിയത്

Fraud by making fake flight tickets in Nadapuram; The young man is under arrest

Next TV

Related Stories
Top Stories










Entertainment News