മലപ്പുറം : (www.truevisionnews.com) വീട്ടിൽ കഞ്ചാവ് ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാർ (32)നെയാണ് അറസ്റ്റിലായത്.
ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നിൽ. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാൾ പറയുന്നത്.
കരിങ്കല്ലത്താണി പെട്രോൾ പമ്പിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തി പരിശോധന നടത്തിയത്. തുടർന്നായിരുന്നു എന്തിനാണ് കഞ്ചാവ് വളർത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തൽ.
ഇയാളുടെ പക്കൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്.
പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ പ്രേംജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
A cannabis plant was buried in the house; Malappuram youth arrested by police