കാസർഗോഡ് : കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ചു. കാസർഗോഡ് സീതാംഗോളി സ്വദേശിനി നഫീസ ആണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. തീർഥാടനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.
പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
നഫീസയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Kasargod Innova overturns out of control; a death