കോഴിക്കോട്: (www.truevisionnews.com)കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ പീഡിപ്പിച്ച കേസിൽ ഡിഎംഇ വിശദീകരണം തേടി. ആരോപണ വിധേയരായ ജീവനക്കാരെ തിരിച്ചെടുത്തത്തിലാണ് ഡിഎംഇ വിശദീകരണം തേടിയത്.

കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് പരാതിക്കാരി ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ആശുപത്രി ഐസിയുവിൽ പോലും സുരക്ഷാ ലഭ്യമായില്ല.
കുറ്റം ചെയ്തവരുടെ സസ്‌പെൻഷൻ പിൻവലിച്ചത് ശരിയായ നടപടിയല്ലെന്നും പരാതിക്കാരി ഉന്നയിച്ചു. ജീവനക്കാർക്ക് അനുകൂലമായ നിലപാടാണ് ആശുപത്രി സ്വീകരിച്ചത് എന്നുമാണ് പരാതിക്കാരിയായ യുവതി ആരോപിച്ചത്.
DME sought clarification Case of patient being molested in Kozhikode Medical College
