കോഴിക്കോട് : (www.truevisionnews.com) കടലുണ്ടിയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ചാലിയം ചാലിയപ്പാടം വെള്ളേക്കാട് പരേതനായ പച്ചാട്ട് ഗോപാലകൃഷ്ണന്റെ മകൻ ആദിൽ (16) ആണു മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 5നാണു അപകടമുണ്ടായത്. സമീപവാസികൾ ഉടൻ കരയ്ക്കെടുത്തു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷ ജയിച്ചു പ്ലസ് വൺ പ്രവേശനത്തിനുള്ള തയാറെടുപ്പിലായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കും. അമ്മ: ഗീത. സഹോദരി അമൃത.
Kozhikode student falls into a waterhole near his house and meets a tragic end
