കൊച്ചി: കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ. മൂന്നു കമ്പനികളുമായി കരാറിലായിട്ടുണ്ട്. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ് എന്നി ഏജൻസികൾക്കാണ് കരാർ.

ഒരു ടൺ ജൈവ മാലിന്യത്തിന് 4000 രൂപയാണ് നൽകുക. ഏജൻസികൾ എങ്ങോട്ടേക്കാണ് മാലിന്യം കൊണ്ടുപോകുന്നത് എന്ന് പരസ്യപ്പെടുത്തിയിട്ടില്ല. ബ്രഹ്മപുരത്തേക്ക് മാലിന്യ എത്തിക്കുന്നത് പൂർണമായും തടയും. ഇന്നലെ ചില ആശയകുഴപ്പത്തിന്റെ പേരിലാണ് അങ്ങോട്ട് എത്തിച്ചത് എന്നായിരുന്നു കോർപ്പറേഷന്റെ വിശദീകരണം.
Garbage problem in Kochi will be solved within a week; Kochi Corporation
