കോഴിക്കോട്: സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്.

സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. നടുറോഡിൽ വെച്ചാണ് ബാബു എന്നയാളെ സാലുദ്ദീൻ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വെട്ടിയയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
Clash between inmates of Kozhikode government asylum; One person was cut
