കോഴിക്കോട്: (www.truevisionnews.com)കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് പരാതിക്കാരി. സംഭവത്തിന് ശേഷം പ്രതികളായ അഞ്ചു പേരെയും തിരിച്ചറിഞ്ഞ് പരാതി നൽകിയതാണ്. എന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല.

ആശുപത്രി ഐസിയുവിൽ പോലും സുരക്ഷാ ലഭ്യമായില്ല. കുറ്റം ചെയ്തവരുടെ സസ്‌പെൻഷൻ പിൻവലിച്ചത് ശരിയായ നടപടിയല്ലെന്നും പരാതിക്കാരി ഉന്നയിച്ചു. ജീവനക്കാർക്ക് അനുകൂലമായ നിലപാടാണ് ആശുപത്രി സ്വീകരിച്ചത്.
മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും പ്രതികൾ രക്ഷപ്പെടുകയാണ്. അറസ്റ്റ് ചെയ്യാതെ പൊലീസും കൂട്ടുനിന്നെന്നും പരാതിക്കാരി ആരോപിച്ചു.
Complainant did not get justice in Kozhikode Medical College rape case
