തിരുവനന്തപുരം: (www.truevisionnews.com)സോഫ്റ്റ്വെയർ, ബില്ലിങ് അപ്ഡേഷനെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച റേഷൻ വിതരണം ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങൾ ബില്ലിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തടസ്സമാണ് ഈ മാസം ആദ്യദിനം തന്നെ കാർഡുടമകളെ വലച്ചത്.
ഇത്തരത്തിലുള്ള അപ്ഡേഷൻ പലപ്പോഴായി നടത്താറുണ്ടെങ്കിലും വിതരണത്തെ ബാധിക്കുന്നത് ആദ്യമാണെന്ന് റേഷൻവ്യാപാരികൾ ആരോപിച്ചു. സാങ്കേതിക പ്രശ്നങ്ങൾ രണ്ടുദിവസം കൂടി തുടരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അപ്ഡേഷൻ നടത്തുമ്പോൾ റേഷൻകടകൾക്ക് അവധി നൽകി വിതരണത്തിൽ ക്രമീകരണം നടത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു
Ration distribution partially halted in state on Thursday