ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് പൂര്‍ണ നഗ്നയാക്കി ക്രൂരത; വിഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടി

ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് പൂര്‍ണ നഗ്നയാക്കി ക്രൂരത; വിഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടി
Jun 1, 2023 10:19 PM | By Vyshnavy Rajan

അഹമ്മദാബാദ് :(www.truevisionnews.com)  ജനത്തിരക്കുള്ള സ്ഥലത്തുവച്ച് ഭാര്യയെ അതിക്രൂരമായി മർദിച്ച് അവശയാക്കിയശേഷം പൂര്‍ണ നഗ്നയാക്കി ഭര്‍ത്താവിന്റെ ക്രൂരത.

ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്കു നേരെ അതിക്രമം ഉണ്ടായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവിനെയും നാലു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.

ഇതില്‍ കടുത്ത അമര്‍ഷത്തിലായിരുന്ന ഭര്‍ത്താവ് ആളുകളെ കൂട്ടി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

രാമപുരയില്‍ നിന്നാണ് ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് യുവതിയെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളേയും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് മാര്‍ഗാലയിലെത്തിച്ചു.

ഇവിടെവച്ചാണ് യുവതിയെ നഗ്നയാക്കി മർദിച്ചത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് യുവതി.

Cruelty by making the wife completely naked by her husband and his friends; After the video went viral, the accused were arrested

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories