പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 15 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 15 വർഷം കഠിന തടവ്
Jun 1, 2023 04:21 PM | By Nourin Minara KM

തൃശൂർ: (https://truevisionnews.com/)പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്.

2016 ലാണ് പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. 2016 ലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാ​ഗ്ദാനം നൽകി പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി. ആദ്യം മുളങ്കുന്നത്ത് കാവിലുള്ള ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കി.

തിരികെ വീട്ടിലെത്തിച്ച പെൺകുട്ടിയെ രണ്ടാം തവണയും വിളിച്ചിറക്കി പീഡനത്തിനിരയാക്കി. രണ്ട് തവണ പെൺകുട്ടി പീഡനത്തിനിരയായി. രണ്ട് വ്യത്യസ്ത കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഈ കേസുമായി ബന്ധപ്പെട്ടിട്ടാണ് വാടാനപ്പള്ളി സ്വദേശി രഞ്ജിത് എന്ന 29 വയസ്സുകാരനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്.

കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി കെഎസ് ബിനോയി ആണ് ഹാജരായത്. പ്രതിയെ 15 വർഷം കഠിനതടവിനും 50000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.

A minor girl was molested with a promise of marriage; 15 years rigorous imprisonment for the youth

Next TV

Related Stories
#rapecase | ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 11കാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ

Oct 2, 2023 09:52 PM

#rapecase | ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 11കാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ

പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി...

Read More >>
#murder | മൂന്ന് പെൺമക്കളെ കൊന്ന് ഇരുമ്പുപെട്ടിക്കുളളിൽ ഒളിപ്പിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

Oct 2, 2023 09:29 PM

#murder | മൂന്ന് പെൺമക്കളെ കൊന്ന് ഇരുമ്പുപെട്ടിക്കുളളിൽ ഒളിപ്പിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

വീടിനകത്ത് പരിശോധന നടത്തിയപ്പോൾ കണ്ട ഇരുമ്പ് പെട്ടിക്ക് ഭാരം...

Read More >>
#deadbody | പെൺമക്കളുടെ മൃതശരീരം ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Oct 2, 2023 07:49 PM

#deadbody | പെൺമക്കളുടെ മൃതശരീരം ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കുട്ടികളുടെ വായിൽ നിന്നും വന്നിരുന്ന നുരയാണ് അന്വേഷണത്തിൽ നിർണായക...

Read More >>
#arrest | ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഏഴ് പേർ പിടിയിൽ

Oct 2, 2023 07:27 PM

#arrest | ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഏഴ് പേർ പിടിയിൽ

തങ്ങളുടെ മകൻ കള്ളനല്ലെന്നും വിശന്നപ്പോൾ അൽപം ഭക്ഷണം എടുക്കുക മാത്രമാണ് ചെയ്തതെന്നും ഇസറിന്‍റെ കുടുംബം...

Read More >>
#Argument | അമ്മയുമായി വാക്കുതർക്കം; മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

Oct 2, 2023 07:22 PM

#Argument | അമ്മയുമായി വാക്കുതർക്കം; മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൂന്ന് വർഷമായി ജയിലിലായിരുന്ന സമീർ ഒരാഴ്ച മുമ്പാണ്...

Read More >>
#ARREST  | വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ

Oct 2, 2023 02:43 PM

#ARREST | വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ

വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി...

Read More >>
Top Stories