റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്

റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്
Jun 1, 2023 10:47 AM | By Vyshnavy Rajan

പത്തനംതിട്ട : റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു.

അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു.

കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

School bus overturned in Ranni; A child and an employee were injured

Next TV

Related Stories
Top Stories










Entertainment News