മാവേലിക്കര : നിയന്ത്രണം വിട്ട കാർ ഇടിച്ചു വ്യാപാരിയ്ക്ക് ദാരുണാന്ത്യം. പുന്നമ്മൂട് പോനകം ളാഹ ജംക്‌ഷനു സമീപം ബിജു ഭവനത്തിൽ ബിജു ജി. പിള്ള (52) ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെ മാവേലിക്കര - ഓലകെട്ടിയമ്പലം റോഡിൽ ളാഹ ജംക്‌ഷനു വടക്കുവശം ആയിരുന്നു അപകടം.
വീടിന് ചേർന്ന് ബേക്കറി നടത്തുന്ന ബിജു റോഡിന് എതിർവശത്തുള്ള തട്ടുകടയിൽ എത്തി ചില്ലറ മാറവെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A businessman was hit by a car that went out of control at Mavelikara
