തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ.

വർക്കല കോട്ടുംമൂല സ്വദേശി ഉട്ട അസീം എന്ന് വിളിക്കുന്ന അസീമാണ് അറസ്റ്റിലായത്.
ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അഖിൽ സജീവ്, ചെറുന്നിയൂർ കാറാത്തല സ്വദേശി കൈലാസനാഥ് എന്നിവരെയാണ് പ്രതി വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്.
കൈലാസനാഥനെ പ്രതി തലയിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
Suspect who fatally stabbed and injured youth in Varkala is in custody
