ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വയോധികന്‍ മരിച്ചു. പെരുങ്കുഴി സ്വദേശി യോഹന്നാൻ(72) ആണ് മരിച്ചത്. 12 മണിക്കൂറിനു ശേഷമാണ് യോഹന്നാനെ പുറത്തെടുത്തത്.

സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെങ്ങന്നൂർ കോടുകുളഞ്ഞിയിലായിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ റിംഗ് ഇടിഞ്ഞ് കാലിലേക്ക് വീണായിരുന്നു അപകടമുണ്ടായത്.
പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മണ്ണ് മാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. മന്ത്രി സജി ചെറിയനാനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിച്ചിരുന്നു.
An elderly man died after getting trapped in a well while cleaning a well in Chengannur