പൊറോട്ട നൽകാൻ വൈകി, തട്ടുകട അടിച്ചു തകർത്തു, ഉടമയെ മർദ്ദിച്ചു; ആറുപേർ അറസ്റ്റിൽ

പൊറോട്ട നൽകാൻ വൈകി, തട്ടുകട അടിച്ചു  തകർത്തു, ഉടമയെ  മർദ്ദിച്ചു; ആറുപേർ അറസ്റ്റിൽ
May 30, 2023 09:44 PM | By Susmitha Surendran

കോട്ടയം : ഏറ്റുമാനൂരിൽ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ആറുപേർ അറസ്റ്റിൽ .

തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ്, എസ് എച്ച് മൗണ്ട് ഭാഗത്തെ കണിയാംപറമ്പിൽ വീട്ടിൽ വിഷ്ണു, പെരുമ്പായിക്കാട് കണിയാംപറമ്പിൽ വീട്ടിൽ സഞ്ജു കെ ആർ, ഇയാളുടെ സഹോദരനായ കണ്ണൻ കെ ആർ, പാറമ്പുഴ മാമൂട് വട്ടമുകൾ കോളനിയിൽ മഹേഷ്, പെരുമ്പായികാട് മരങ്ങാട്ടിൽ വീട്ടിൽ നിധിൻ എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടുകട ഉടമയെയും ജീവനക്കാരെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഞായറാഴ്ച രാത്രി 9:30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അക്രമം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് രണ്ടുപേർ തട്ടു കടയിലെത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അവിടെ നിന്ന് പോയി.

അതിനുശേഷം ആണ് സംഘം ചേർന്ന് ഇവർ തട്ടുകടയിൽ തിരിച്ചെത്തി ആക്രമണം നടത്തുന്നത്. ഇവർ തട്ടുകട അടിച്ചു തകർക്കുകയും ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയും കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.

Six people were arrested on account of the conflict that broke out due to the late delivery of porota in that shop.

Next TV

Related Stories
#theft | പട്ടാപ്പകൽ ജ്വല്ലറിയിൽ മുളകുസ്പ്രേ ഉപയോ​ഗിച്ച് മോഷണശ്രമം; അന്വേഷണം ​ആരംഭിച്ച് പൊലീസ്

Jul 19, 2024 07:36 PM

#theft | പട്ടാപ്പകൽ ജ്വല്ലറിയിൽ മുളകുസ്പ്രേ ഉപയോ​ഗിച്ച് മോഷണശ്രമം; അന്വേഷണം ​ആരംഭിച്ച് പൊലീസ്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്താൻ...

Read More >>
#death | ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു

Jul 19, 2024 07:28 PM

#death | ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു

11ാം നിലയിലെ പാര​ഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാ​ഗ് താഴെ...

Read More >>
#Landslide | കണ്ണൂർ അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍; ജാഗ്രത നിർദ്ദേശം

Jul 19, 2024 07:27 PM

#Landslide | കണ്ണൂർ അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍; ജാഗ്രത നിർദ്ദേശം

പ്രദേശത്ത് PWD റോഡ്, എട്ടോളം ഇലക്ട്രിക്ക് പോസ്റ്റുകൾ എന്നിവയും...

Read More >>
#akhilamaryat | അഖില മര്യാട്ട് ചതിക്കപ്പെട്ടു; കുറ്റക്കാരിയല്ലെന്ന് ഡിസിസി നിശ്ച്ചയിച്ച രണ്ടംഗ കമ്മീഷൻ്റെ കണ്ടെത്തൽ

Jul 19, 2024 07:11 PM

#akhilamaryat | അഖില മര്യാട്ട് ചതിക്കപ്പെട്ടു; കുറ്റക്കാരിയല്ലെന്ന് ഡിസിസി നിശ്ച്ചയിച്ച രണ്ടംഗ കമ്മീഷൻ്റെ കണ്ടെത്തൽ

സമൂഹമാധ്യമത്തിലൂടെ അഖില മര്യാട്ടിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അവര്‍ നടത്തുന്ന പോരാട്ടത്തിന് കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കും. പോലീസ്...

Read More >>
 #Vacancy   |   ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്

Jul 19, 2024 06:03 PM

#Vacancy | ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്

താല്‍പ്പര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ...

Read More >>
Top Stories