തിരുവനന്തപുരത്ത് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണം കവർന്നു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

തിരുവനന്തപുരത്ത് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണ്ണം കവർന്നു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
May 28, 2023 08:56 PM | By Nourin Minara KM

തിരുവനന്തപുരം: (www.truevisionnews.com)നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ ഇടലാക്കുടി പുതുത്തെരുവിൽ ഉമർബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

സംഭവ സമയം ഉമർബാബു തനിച്ചായിരുന്നു വീട്ടിൽ എന്ന് പൊലീസ് പറഞ്ഞു. ഉമർബാബുവിന്റെ ഭാര്യയും ബന്ധുക്കളും തിരികെ എത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരുന്ന നിലയിൽ കണ്ടെത്തി. വാതിലിൽ മുട്ടിയെ‌ങ്കിലും തുറന്നില്ല ഇതോടെ ഭയന്ന വീട്ടുകാർ ബഹളം വെച്ചു. ഇതോടെ സമീപവാസികൾ ഓടിയെത്തി.

ഇതിനിടയിൽ വീടിനുള്ളിൽ നിന്ന് പർദ ധരിച്ച ഒരു സ്ത്രീ വാതിൽ തുറക്കുകയും ഉമർബാബുവിന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ‌ ഭാര്യയെ ബലമായി വീടിന് ഉള്ളിലേക്ക് വലിച്ച് കയറ്റി. ഒപ്പമുണ്ടായിരുന്ന സമീപവാസികൾക്ക് ഇതിൽ സംശയം തോന്നി. ഇവർ വാതിൽ തകർത്ത് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കള്ളന്മാർ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഇതിനിടയിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ മറ്റു രണ്ട് പേർ കൂടി പിടിയിലായി. 2 പേരെ ഇനിയും കണ്ടെത്താനുണ്ട്. വീടിന്റെ മുകളിലത്തെ നിലയിൽ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു ഉമർബാബു. വീട്ടിൽ നിന്ന് കളിത്തോക്ക്, അരിവാൾ, പർദ എന്നിവ പൊലീസ് കണ്ടെ‌ത്തി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചു. ഡിവൈഎസ്പി നവീൻകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു.

In Thiruvananthapuram, the householder was tied up with a toy gun and robbed of gold

Next TV

Related Stories
#KuwaitBuildingFire | രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

Jun 14, 2024 03:10 PM

#KuwaitBuildingFire | രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

17 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആളാണ് അനില്‍ കുമാര്‍. ഗാര്‍മെന്‍റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി...

Read More >>
#KSU | മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകള്‍ അനുവദിക്കണം, ഉപവാസ സമരവുമായി കെഎസ്‍യു

Jun 14, 2024 03:05 PM

#KSU | മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകള്‍ അനുവദിക്കണം, ഉപവാസ സമരവുമായി കെഎസ്‍യു

തെക്കൻ മേഖലകളിലെ ഒഴിഞ്ഞ ബാച്ചുകള്‍ വടക്കൻ കേരളത്തിലേക്ക് സ്ഥിരമായി മാറ്റണമെന്നാണ് എംഎസ്എഫിന്‍റെ...

Read More >>
#clash | സംഘർഷവും കത്തിക്കുത്തും; പേരോട് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

Jun 14, 2024 02:55 PM

#clash | സംഘർഷവും കത്തിക്കുത്തും; പേരോട് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്

കൈക്ക് കത്തികൊണ്ട് മുറിവേറ്റ ഉവൈസിനെ വടകര ആശുപത്രിയിലും മറ്റുള്ളവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും...

Read More >>
#privatebus | കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

Jun 14, 2024 02:40 PM

#privatebus | കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

നേരത്തെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമാവാത്തതിനെത്തുടര്‍ന്നാണ് സൂചനാപണിമുടക്കിലേക്ക്...

Read More >>
#teacher | 'അയ്യോ മാഷേ പോകണ്ട'; പ്രേമൻ മാഷിന് ചുറ്റുംകൂടി അലമുറയിട്ട് കുട്ടിക്കൂട്ടം, ആത്മബന്ധത്തിന്‍റെ ഹൃദയംതൊടും ദൃശ്യം

Jun 14, 2024 02:35 PM

#teacher | 'അയ്യോ മാഷേ പോകണ്ട'; പ്രേമൻ മാഷിന് ചുറ്റുംകൂടി അലമുറയിട്ട് കുട്ടിക്കൂട്ടം, ആത്മബന്ധത്തിന്‍റെ ഹൃദയംതൊടും ദൃശ്യം

ഒടുവിൽ കുട്ടികളെ ഏറെക്കുറെ പറഞ്ഞാശ്വസിപ്പിച്ച് തിരികെ വരാമെന്ന് ഉറപ്പു നൽകിയാണ് പ്രേമൻ മാഷ് സ്കൂളിൽ നിന്ന്...

Read More >>
#KuwaitBuildingFire | കുവൈത്ത് ദുരന്തം: 'കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ല'; മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നൽകുമെന്ന് അധികൃതര്‍

Jun 14, 2024 02:30 PM

#KuwaitBuildingFire | കുവൈത്ത് ദുരന്തം: 'കമ്പനിക്ക് വീഴ്ചയുണ്ടായിട്ടില്ല'; മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നൽകുമെന്ന് അധികൃതര്‍

കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാന്ത്വനവുമായി ഒഴുകിയെത്തി. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പൊലീസ്...

Read More >>
Top Stories