മാനന്തവാടി : കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഓപ്പറേറ്ററെ മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥൻ മധുവിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള സ്റ്റേറ്റ് എർത്ത് മൂവിങ് ആൻഡ് ഹെവി ഇലക്ട്രിക്കൽ വർക്കേഴ്സ് യൂണിയൻ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

മാനന്തവാടി എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി രാജകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി റോണിഷ് മാത്യു അധ്യക്ഷനായി.
സംഘടനയുടെ സംഘാടകനും സംസ്ഥാന കോഡിനേറ്ററും ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന ബിബിൻ.പി.കെ യുടെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം സെക്രട്ടറി സഖാവ് ലിജോ ജോസ് എന്നിവർ പങ്കെടുത്തു.
എ.ഐ.ടി.യു.സി ജില്ല എക്സിക്യൂട്ടീവ് അംഗം ലതികാ നായർ ഐഡി കാർഡ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി അരുൺ മഞ്ചാടി ഐഡി കാർഡ് വിതരണവും സംസ്ഥാന കമ്മിറ്റി അംഗം സിജോ ജോയി മുഖ്യപ്രഭാഷണവും നടത്തി.
ജെസിബി ഹിറ്റാച്ചി ക്രയിൻ തുടങ്ങിയവകൾ ഓടിക്കുന്ന ഓപ്പറേറ്റർമാർക്ക് അടിയന്തരമായി ക്ഷേമനിധിയും പെൻഷനും നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
Excise officer who assaulted JCB operator in Kanjirapally should be arrested - Workers Union