കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

 കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
May 28, 2023 07:06 PM | By Vyshnavy Rajan

തിരുനെല്ലി : വയനാട്ടിൽ കർഷകൻ ജീവനൊടുക്കി. വയനാട് തിരുനെല്ലിയിലാണ് കർഷകൻ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്.

അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടെന്നാണ് വിവരം.

നെല്ലും കാപ്പിയുമായിരുന്നു പ്രധാന കൃഷി. സ്വർണം പണയം വെച്ചും ജീപ്പ് വിറ്റും കടം തീർക്കാനുള്ള ശ്രമത്തിലായിരുന്നു തിമ്മപ്പനെന്ന് നാട്ടുകാർ പറഞ്ഞു.

ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഈ മാസം മൂന്നിന് വയനാട് ചെന്നലോട് സ്വദേശിയായ കർഷകൻ ദേവസ്യയും കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.

A farmer committed suicide in Wayanad

Next TV

Related Stories
Top Stories










Entertainment News