കാഞ്ഞങ്ങാട് : (www.truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

ബളാല്‍ ചുള്ളി സി.വി.കോളനിയിലെ വി. ബിജുവിനെയാണ് (37) കോടതി ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമവും പോക്സോ വകുപ്പ് പ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2021 ഒക്ടോബറില്‍ ആണ് കേസിനാലസ്പദമായ സംഭവം നടന്നത്. 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ബിജുവിനെ ശിക്ഷിച്ചത്.
അമ്ബലത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇൻസ്‌പെക്ടറായിരുന്ന ബാബു തോമസാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുര്‍ഗ് സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരൻ ഹാജരായി.
A case of sexually assaulting a minor girl; Accused sentenced to 12 years imprisonment and fine
