കോഴിക്കോട്: (truevisionnews.in) വളയം പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പോക്സോ കേസ്. പ്രതിയുടെ പേര് വെളിപ്പെടുത്താതെ പൊലീസ്. വളയം ടൗണിൽ കുയ്തേരി റോഡിൽ ഹോട്ടൽ നടത്തുന്നയാൾക്കെതിരെയാണ് കേസെടുത്തത്.
പെൺകുട്ടിക്ക് നേരെ നിിരന്തരം ഉടുമുണ്ട് പൊക്കി കാണിച്ച് ലൈംഗിക ചേഷ്ടകാത്തിച്ചുവെന്ന പരാതിയിലാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. പ്രതിയുടെ പേര് മാധ്യമങ്ങളിൽ വന്നാൽ പ്രതി ഒളിവിൽ പോകുമെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ പ്രതി നിലവിൽ ഒളിിവിലാണ് എന്ന് പൊലീസ് തന്നെ പറയുന്നു.
സ്കൂൾ വിദ്യാർത്ഥിക്ക്നേ രെ ലൈംഗിക പ്രദർശനം നടത്തുന്നത് ഇയാൾ പതിവാണെന്നും, കുട്ടി ഭയം കാരണം പുറത്ത് പറഞ്ഞിരുന്നില്ല .കഴിഞ്ഞ ദിവസം ദിവസം പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ വീണ്ടും അധികൃമമുണ്ടായി.
കുട്ടി മനസ്സികമായി തളർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞ് വീണു. അടുത്തുള്ള ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി. ഡോക്ടർമാരുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
വളയം വരയാലിൽ താമസിക്കുന്ന നിസാർ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളുടെ ഉറ്റ സുഹൃത്ത് പൊലീസുകാരനായതിനാലാണ് പേര് വെളിപ്പെടുത്താൻ പൊലീസ് മടിക്കുന്നതെന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
നേരത്തെ ഇയാളുടെ സഹോദരൻ സ്കൂൾ വിദ്യാർത്ഥിയെ സ്വവർഗ രതിക്ക് ഉപയോഗിക്കാൻ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്. ഈ സമയത്ത് ഇവരുടെ ഹോട്ടലിന് നേരെ പ്രകോപിതരായെത്തിയവരുടെ അക്രമമുണ്ടായി. ഇന്ന് ഹോട്ടലിന് പൊലീസ് കാവൽ ഏർപ്പെടുത്തിയെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. കൊച്ചിയിൽ ബസ് യാത്രക്കിടെ സിനിമാ നടിക്ക് ഉണ്ടായ അതേ അനുഭവമാണ് വളയത്ത് പെൺകുട്ടിക്ക് ഉണ്ടായത്.
Accused drowned in Valayat Pocso case; The police are reluctant to reveal the name