മദ്യപിച്ച് ബസ്സോടിച്ചു; വടകര സ്വദേശിയായ ഡ്രൈവർ പൊലീസ് പിടിയിൽ

മദ്യപിച്ച് ബസ്സോടിച്ചു; വടകര സ്വദേശിയായ ഡ്രൈവർ പൊലീസ് പിടിയിൽ
May 22, 2023 12:46 PM | By Vyshnavy Rajan

പയ്യോളി : മദ്യപിച്ച് ബസ്സോടിച്ച വടകര സ്വദേശിയായ ഡ്രൈവർ പൊലീസ് പിടിയിൽ. പടിഞ്ഞാറെകണ്ടിയിൽ എൻ. രാജീവാണ് (49) പൊലീസ് പിടിയിലായത്.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലാവുന്നത്.

കഴിഞ്ഞദിവസം വൈകീട്ട് പയ്യോളി ബസ്‌സ്റ്റാൻഡിൽ ആൽകോ സ്കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

ബസും കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് ഇയാൾ കുടുങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 24-ന് ഈ റൂട്ടിൽത്തന്നെ മറ്റൊരു ബസ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിയിലായത്. അന്ന് സ്റ്റേഷൻജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്നും പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു പറഞ്ഞു.

Driving drunk; The driver, a native of Vadakara, has been arrested by the police

Next TV

Related Stories
തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

May 9, 2025 11:58 AM

തൊഴിൽ നൈപുണ്യ പദ്ധതി: പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

തൊഴിൽ നൈപുണ്യ പദ്ധതിയുമായി ഫിൻസ്കോം ലേണിംഗ്...

Read More >>
'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

May 8, 2025 01:19 PM

'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂർ- എഫ്.ബി പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ്...

Read More >>
Top Stories

Entertainment News