തൃശ്ശൂർ: ചേലക്കര പരക്കാട് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 57 കാരൻ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് (57) ആണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ സുധാർ (33), പിതാവ് പഴനിച്ചാമി എന്നിവരെ വീട്ടിൽക്കയറി ജോർജ് കുത്തിയിരുന്നു. കത്തി തിരികെ വാങ്ങി നടത്തിയ പ്രത്യാക്രമണത്തിലാണ് ജോർജിന്റെ മരണം.
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ സുധാറും പഴനിച്ചാമിയും മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
A 57-year-old man was stabbed to death in a dispute between relatives in Thrissur
