ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ
Mar 21, 2023 03:05 PM | By Vyshnavy Rajan

എറണാകുളം : ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ.

എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി. ഈ വിധി നടപ്പാക്കിയിരുന്നുവെങ്കിൽ എ രാജയുടെ നിയമസഭാംഗത്വത്തിന് തന്നെ ഭീഷണിയായിരുന്നു. ഗസറ്റിൽ ഇത് നൽകണം.

സ്പീക്കർക്കും, സർക്കാരിനും ഇത് അയക്കണം എന്നിവ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങൾക്കെല്ലാം സ്റ്റേ വന്നിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്.

Interim stay on verdict canceling Devikulam election

Next TV

Related Stories
Top Stories










Entertainment News