കുട്ടനാട് : ആലപ്പുഴയയില് ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി എക്സൈസിന്റെ പിടിയിൽ. അസം മറിഗാവോൺ സ്വദേശി സാദിക് ഉൾ ഇസ്ലാമാണ് (22) പിടിയിലായത്. 108 ഗ്രാം ഹെറോയിനും കഞ്ചാവുമായി എടത്വ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്.

കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം വ്യാപകമായി നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
എടത്വ പ്രദേശം കഴിഞ്ഞ രണ്ടാഴ്ചയായി ഷാഡോ എക്സൈസ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച ഹെറോയിനും കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Assam swadeshi in custody of excise with heroin and ganja in Alappuzha
