കോഴിക്കോട് : കോഴിക്കോട് മെഡി. കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ അറ്റന്‍ഡര്‍ അറസ്റ്റിൽ.

അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിലായിരുന്നു യുവതി. മറ്റു ജീവനക്കാർ ഇല്ലാതിരുന്ന നേരത്തായിരുന്നു പീഡനം.
ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധ ബോധാവസ്ഥയിലായിരുന്ന യുവതിക്ക് ആ സമയത്ത് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Kozhikode Med. A case of molesting a young woman after surgery in college; Attendant in custody
