ഹരിപ്പാട്: ആലപ്പുഴയില്‍ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കറ്റാനം തെക്കും മുറിയിൽ അമ്പിത്തറ വടക്കതിൽ ബിജോ ബിജു (25)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 18ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിലാണ് സംഭവം.
കെഎസ്ആര്‍ടിസി ബസില്‍ ഹരിപ്പാട് സ്റ്റാന്‍റിലിറങ്ങിയ യുവാവിൽ നിന്നും 15.530 ഗ്രാം എം. ഡി. എം.എ പൊലീസ് പിടികൂടുകയായിരുന്നു. കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ(22)നെയാണ് നേരത്തെ പിടികൂടിയിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ടാണ് ബിജോ ബിജുവിനെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാംകുമാർ വി.എസ്, എസ്.ഐ. ഷൈജ എ.എച്ച്, പൊലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, എ. നിഷാദ് എന്നിവരടങ്ങിയ സംഘം കായംകുളം ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Incident of MDMA seizure at KSRTC bus stand; One more person arrested
