കോഴിക്കോട് : ( www.truevisionnews.com ) കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണ പ്രവർത്തിയിൽ ജോലിചെയ്യുകകയായിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്കാണ് ഷോക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ട്രെയിൻ പോകുന്ന മെയിൻ ലൈനിൻ്റെ പൈപ്പിൽ നിന്നും ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
#koyilandi #construction #railwaystation #Two #workers #shocked
