വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ
Apr 16, 2025 02:28 PM | By Athira V

( www.truevisionnews.com) സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അജിലേഷ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ വ്‌ലോഗര്‍ തൊപ്പിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് നിഹാദ് എന്ന തൊപ്പി സഞ്ചരിച്ച കാര്‍, ബസുമായി ഉരസി എന്നാരോപിച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബസ് ഉടമയോ ജീവനക്കാരോ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. ഇതിനെതിരെ ബസ് ഉടമ രംഗത്തെത്തി.

നിറയെ യാത്രക്കാരുമായി വന്ന കെ എല്‍ 86 ബി 3456 നമ്പര്‍ ബസ് വടകര ബസ് സ്റ്റാന്‍ഡില്‍ വച്ച് തടഞ്ഞുനിര്‍ത്തിയാണ് മുഹമ്മദ് നിഹാദും രണ്ട് സുഹൃത്തുക്കളും ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ ഉപയോഗിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

#vatakara #privatebus #youtuberthoppi #privatebusowner

Next TV

Related Stories
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
Top Stories