കോഴിക്കോട് വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ

കോഴിക്കോട് വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ
Apr 16, 2025 02:08 PM | By VIPIN P V

വടകര (കോഴിക്കോട്): (www.truevisionnews.com) വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം.

വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങലിലെ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലിസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേന മുഹമ്മദ് റിഷാദ് കടകളിലെത്തി കടക്കാരുടെ ആദാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചു വാങ്ങിയ ശേഷം തതന്ത്രപരമായി ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

ഇയാൾ നേരത്തെ പേടിഎം ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് കച്ചവടക്കാർക്ക് നഷ്ട‌മായത്.

വൈക്കിലശ്ശേരിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. എസ് ഐ രഞ്ജിത് എം കെ. എഎസ്ഐമാരായ ഗണേശൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലിസ് പറഞ്ഞു.

#Paytmfraud #shops #Villiyapally #Kozhikode #traders #lost #around #two #lakh #rupees #Thalassery #native #youth #arrested

Next TV

Related Stories
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
Top Stories