ബോണക്കാട്ട് കണ്ടെത്തിയ ശരീരാവശിഷ്ടം കന്യാകുമാരി സ്വദേശിയുടേത്; ശരീരഭാഗങ്ങൾ ലഭിച്ചത് മൂന്നിടത്തുനിന്ന്

ബോണക്കാട്ട് കണ്ടെത്തിയ ശരീരാവശിഷ്ടം കന്യാകുമാരി സ്വദേശിയുടേത്; ശരീരഭാഗങ്ങൾ ലഭിച്ചത് മൂന്നിടത്തുനിന്ന്
Apr 14, 2025 07:45 AM | By Susmitha Surendran

വിതുര: (truevisionnews.com) ബോണക്കാട്ട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേത്. കല്‍ക്കുളം കൂഴക്കടൈ സോലപുരം ഹൗസില്‍ ക്രിസ്റ്റഫര്‍ പോവസിന്റെ (37) മൃതദേഹമാണെന്ന് പിതാവ് പോവസാണ് തിരിച്ചറിഞ്ഞത്.

സമീപത്തുനിന്നു കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പിതാവുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിയാണ് അദ്ദേഹം മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടുമാസമായി മകനെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു.

കുരിശുമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് ബോണക്കാട്ട് ഉള്‍വനത്തില്‍നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും ഉടലും കാലും മൂന്ന് സ്ഥലത്തായിട്ടാണ് കണ്ടെത്തിയത്. ശരീരത്തില്‍ ഭഗവാന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടായിരുന്നു. മരപ്പണിക്കാരനാണ് മരിച്ച ക്രിസ്റ്റഫര്‍. രാജകുമാരിയാണ് മാതാവ്. ഇവരുടെ സഹോദരി രാധാമണി ബോണക്കാട് ബിഎ ഡിവിഷനിലാണ് താമസിക്കുന്നത്.

#remains #found #onakatt #forest #other #day #belong #native #Kanyakumari.

Next TV

Related Stories
 ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

Apr 19, 2025 06:04 AM

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്....

Read More >>
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
Top Stories