(truevisionnews.com) പൊന്നിനെ തൊട്ടാൽ കൈ പൊള്ളുന്ന സ്ഥിതിക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം സ്വർണവില 70000 കടന്നത്. 70,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 8770 രൂപയാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,176 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 82,000 രൂപയെങ്കിലും വേണം.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.
#Gold #does #not #come #down #from #record
