ക്രൈസ്തവ ലോകം ഇന്ന് ഭക്തിപൂർവം ഓശാനാ ഞായർ ആചരിക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കമായി. യേശുക്രിസ്തു ജറുസലേം നഗരത്തിലേക്ക് രാജകീയമായി പ്രവേശിച്ച സംഭവത്തെ അനുസ്മരിപ്പിച്ചാണ് ഓശാനപ്പെരുന്നാൾ ക്രൈസ്തവ വിശ്വാസികൾ ആചരിക്കുന്നത്.

ദേവാലയങ്ങളിൽ തിരുക്കർമങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേക പ്രാർഥനകൾ, കുരുത്തോല പ്രദക്ഷിണങ്ങൾ എന്നിവ നടത്തി വിശ്വാസികൾ ഭക്തിയോടെ ഈ ദിനത്തിൽ പങ്കുചേരുകയാണ്.
യേശുവിനെ യഹൂദജനങ്ങൾ ഒലിവ് ഇലകളും കുരുത്തോലകളും കൈയിൽ പിടിച്ച് രാജകീയമായി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ ഓർമ്മപ്പെടുത്തലാണ് ഓശാനാ ഞായറിലെ തിരുക്കർമങ്ങൾ.
#Today #Palm #Sunday #Holy #Week #celebrations #begin
