വലിയതുറ: (truevisionnews.com) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ യാത്രികന്‍ മരിച്ചു. ബീമാപളളി മുളളൂട്ട് റെസിഡെന്‍സില്‍ അബ്ദുള്‍ ലത്തീഫിന്റെയും പരേതയായ നസീമയുടെയും മകന്‍ സെയ്ദാലി(45) ആണ് മരിച്ചത്.

അടുത്തമാസം വിദേശത്തേക്ക് പോകാനുളള തയ്യാറെടുപ്പിനെയായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.45 ഓടെ ഓള്‍സെയിന്റ്സ് - ശംഖുംമുഖം റോഡില്‍ എയര്‍ഫോഴ്സ് സ്റ്റേഷന് സമീപത്തെ വളവിലെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ ബൈക്കോടെ റോഡിലേക്ക് മറിഞ്ഞ സെയ്ദാലിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഒന്‍പതോടെ മരിച്ചുവെന്ന് വലിയതുറ പോലീസ് അറിയിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വലിയതുറ പോലീസ് കേസെടുത്തു. ഭാര്യ: ഷൈല. മക്കള്‍; അജ്മല്‍ഖാന്‍, അഫ്രീന. കബറടക്കം ഞായറാഴ്ച വൈകിട്ടോടെ ബീമാപളളിയില്‍ .
#Passenger #dies #accident #losing #control #bike #hitting #divider
