കോഴിക്കോട് : (truevisionnews.com) വളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ക്ക് സസ്പെൻഷൻ. വീട് ആക്രമണ കേസ് പ്രതികളുമായി ചങ്ങാത്തമെന്ന പരാതിയിലാണ് ഗ്രേഡ് എസ് ഐ ഹരിദാസിനെ സസ്‌പെൻഡ് ചെയ്തത്.

കോഴിക്കോട് പാറക്കടവ് സ്വദേശി മുഹമ്മദലി നൽകിയ പരാതിയിലാണ് ഗ്രേഡ് എസ് ഐയെ സസ്പെൻഷൻ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്
കഴിഞ്ഞ ജനുവരിയിൽ മുഹമ്മദലിയുടെ വീട്ടിൽ കയറി മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തിയിരുന്നു. ഈ കേസിലെ പ്രതിയുമായി ചങ്ങാത്തം കൂടിയെന്നും ഇത് അന്വേഷണത്തെ വഴി തെറ്റിക്കാൻ കാരണമായെന്നും ചൂണ്ടിക്കാണിച്ചാണ് മുഹമ്മദലി പോലീസിൽ പരാതി നൽകിയത്.
ഈ പരാതിയിൽ നാദാപുരം ഡി വൈ എസ് പി യാണ് വകുപ്പുതല അന്വേഷണം നടത്തിയത്. പ്രാഥമികമായ വാകുപ്പു തല അന്വേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് റൂറൽ എസ് പി ആയ കെ എ ബൈജു ഇപ്പോൾ വളയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിട്ടുള്ള ഹരിദാസിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇന്നലെയാണ് സസ്പെന്ഷൻ ഓർഡർ പുറത്തിറക്കിയത്. പരാതിക്കാർക്ക് ഒപ്പം നിൽക്കേണ്ട ഒരു ഗ്രേഡ് എസ് ഐ യിൽ നിന്നുമാണ് ഇത്തരത്തിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഉണ്ടായിരിക്കുന്നത്.
അതുകൊണ്ടു തന്നെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ചുകൊണ്ട് ഹരിദാസിനെ സസ്പെൻഷൻ സസ്‌പെൻഡ് ചെയ്തു കൊണ്ട് റൂറൽ എസ പി ഇപ്പോൾ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
#Grade #SI #Kozhikode #Valayam #station #suspended #befriending #accused #home #invasion #case
