തിരുവനന്തപുരം: (truevisionnews.com) എയിംസ് നേഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള റിക്യൂട്ട്മെൻ്റ് പരീക്ഷ തടസപ്പെട്ടു. ആയിരക്കണക്കിന് ഉദ്യോഗസ്ഥർ പെരുവഴിയിൽ. സാങ്കേതിക തകരാറാണെന്ന് അധികൃതരുടെ വിശദീകരണം.

ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെയാണ് രാജ്യത്തെ വിവിധ സെൻ്ററുകളിലായി ഓൺലൈൻ പരീക്ഷ നിശ്ചയിച്ചത്. എന്നാൽ ഇന്ന് പരീക്ഷ പൂർത്തിയാകേണ്ട സമയം കഴിഞ്ഞിട്ടും ഒരിടത്തും പരീക്ഷ ആരംഭിച്ചിട്ടില്ല.
കേരളത്തിൽ മാത്രം അഞ്ച് സെൻ്ററുകൾ ഉണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് അക്ഷമരായി കാത്തിരിക്കുന്നത്. പതിനൊന്ന് മണിയായിട്ടും എപ്പോൾ പരീക്ഷ തുടങ്ങും എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല.
#exam #not #started #anywhere #AIIMS #Nursing #Officer #Recruitment #Exam #disrupted
