(truevisionnews.com) വനിത സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഇന്നും കടുത്ത സമര രീതികൾ പ്രയോഗിക്കും. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഇഴഞ്ഞാണ് രാവിലത്തെ പ്രതിഷേധം.

രാവിലെ 10.30 നാണ് ഈ പ്രതിഷേധം. ഇന്ന് രാത്രി 8 മണിക്ക് കയ്യിൽ കർപ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.
വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് പ്രധാന സമരാവശ്യം. നിലവിൽ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ ഇനി 11 ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ.
തുച്ഛമായ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്നും നടത്തിയിട്ടുള്ളത്. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടിട്ടും ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.
#Women #civil #police #rank #holders #continue #employ #harsh #methods #struggle #today.
