സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി

സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി
Apr 7, 2025 12:32 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്.

വീട്ടിൽനിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.

ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

#Raid #Sukant's #house #Documents #laptop #found #showing #girl #taken #various #places

Next TV

Related Stories
തലശ്ശേരിയിൽ 13- ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ

Apr 8, 2025 02:40 PM

തലശ്ശേരിയിൽ 13- ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ

വിപണിയിൽ 13 ലക്ഷത്തോളം രൂപാ വിലവരുന്ന ബ്രൗൺ ഷുഗറാണ് തലശ്ശേരി പോലിസ്...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ തേനീച്ച ആക്രമണം; അങ്കണവാടി വർക്കർക്ക് കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

Apr 8, 2025 02:25 PM

കണ്ണൂർ കൂത്തുപറമ്പിൽ തേനീച്ച ആക്രമണം; അങ്കണവാടി വർക്കർക്ക് കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക്...

Read More >>
കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

Apr 8, 2025 01:26 PM

കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ്...

Read More >>
'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

Apr 8, 2025 01:16 PM

'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ...

Read More >>
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

Apr 8, 2025 12:47 PM

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തില്‍ പേട്ട പൊലീസിൽ പരാതി...

Read More >>
Top Stories