മലപ്പുറം: (www.truevisionnews.com) ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ അറസ്റ്റ് ചെയ്തത്.

ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#year #old #man #arrested #molesting #boy #who #meat
