അസ്മ പ്രസവിച്ചത് ആറ് മണിക്ക്, മരിച്ചത് 9-ന്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദ്ദനം

അസ്മ പ്രസവിച്ചത് ആറ് മണിക്ക്, മരിച്ചത് 9-ന്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദ്ദനം
Apr 6, 2025 12:33 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്.

യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്.

അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

#Asma #gave #birth #died #Police #registercase #unnaturaldeath #Siraj #beaten #woman #family

Next TV

Related Stories
സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി

Apr 7, 2025 12:32 PM

സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി

വീട്ടിൽനിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന്...

Read More >>
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

Apr 7, 2025 12:30 PM

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം....

Read More >>
'അഫാൻ എന്റെ കഴുത്ത് ഞെരിച്ച് ഉമ്മച്ചീ മാപ്പ് തരണമെന്ന് പറഞ്ഞു'; അഫാന് ലോൺ ആപ്പിൽ കടമുണ്ടായിരുന്നെന്ന് മാതാവ് ഷെമി

Apr 7, 2025 12:15 PM

'അഫാൻ എന്റെ കഴുത്ത് ഞെരിച്ച് ഉമ്മച്ചീ മാപ്പ് തരണമെന്ന് പറഞ്ഞു'; അഫാന് ലോൺ ആപ്പിൽ കടമുണ്ടായിരുന്നെന്ന് മാതാവ് ഷെമി

പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നുവെന്നും കൈയിലുള്ളതെല്ലാം കൊടുത്തെന്നും മാതാവ് ഷെമി...

Read More >>
കോഴിക്കോട് ചക്കിട്ടപ്പാറയിൽ മീൻകടയിൽ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയിൽ

Apr 7, 2025 12:14 PM

കോഴിക്കോട് ചക്കിട്ടപ്പാറയിൽ മീൻകടയിൽ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയിൽ

പ്രതിയെ ഇന്ന് കോടതയിൽ ഹാജരാക്കും. ലഹരി വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ്...

Read More >>
മുണ്ടൂരിലെ കാട്ടന ആക്രമണം; യുവാവിന്റെ മരണത്തില്‍ കനത്ത പ്രതിഷേധം, കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

Apr 7, 2025 12:07 PM

മുണ്ടൂരിലെ കാട്ടന ആക്രമണം; യുവാവിന്റെ മരണത്തില്‍ കനത്ത പ്രതിഷേധം, കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ...

Read More >>
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

Apr 7, 2025 11:37 AM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യത്തില്‍...

Read More >>
Top Stories